കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂർ പാൽചുരം ബോയ്‌സ് ടൗൺ റോഡിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മെയ് 28 മുതൽ ജൂൺ 24 വരെയാണ് ഈ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുക.
ഉത്സവകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഈ സാഹചര്യത്തിൽ കൊട്ടിയൂർ വഴി മാനന്തവാടി ഭാഗങ്ങളിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ നിടുംപൊയിൽ പേര്യ ചുരം വഴി തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.
