Zygo-Ad

പാൽ വില വർധിപ്പിച്ചു: കൂത്തുപറമ്പ്, പാനൂർ ബ്ലോക്കുകളിൽ ജൂൺ 1 മുതൽ പ്രാദേശിക വിപണന വില 66 രൂപയാകും

 


കൂത്തുപറമ്പ്: ക്ഷീരമേഖലയിലെ വർധിച്ചുവരുന്ന ഉത്പാദനച്ചെലവിന് ആനുപാതികമായി ക്ഷീരകർഷകർക്ക് ഉയർന്ന പാൽ വില ലഭ്യമാക്കുന്നതിനായി കൂത്തുപറമ്പ്, പാനൂർ ബ്ലോക്കുകളിലെ ക്ഷീരസഹകരണ സംഘങ്ങൾ പാൽ വില വർധിപ്പിക്കാൻ തീരുമാനിച്ചു. മിൽമ 2026 ജൂൺ 1 മുതൽ പാൽ വില വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇതനുസരിച്ച് 01/06/2026 മുതൽ ഈ മേഖലകളിലെ പ്രാദേശിക പാൽ വിപണന വില 66 രൂപയായി വർധിപ്പിക്കും. കൂത്തുപറമ്പ് ബ്ലോക്ക് ഓഫീസിൽ ചേർന്ന ക്ഷീരസംഘം ഭാരവാഹികളുടെ യോഗത്തിലാണ് ഈ പുതിയ തീരുമാനമുണ്ടായത്.

വർധിപ്പിച്ച തുകയുടെ പരമാവധി 80 ശതമാനം ഗുണനിലവാരമനുസരിച്ച് കർഷകർക്ക് തന്നെ നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തി കൈക്കൊണ്ട ഈ തീരുമാനത്തോട് ഉപഭോക്താക്കൾ പൂർണ്ണമായും സഹകരിക്കണമെന്ന് ക്ഷീരസംഘം കോ-ഓർഡിനേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു.

വളരെ പുതിയ വളരെ പഴയ