Zygo-Ad

മട്ടന്നൂർ വെള്ളിയാംപറമ്പിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്


 ​മട്ടന്നൂർ: വെള്ളിയാംപറമ്പ് നിരേമ്മലിൽ ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി മഹാദേവനാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. സൂര്യ, ആനന്ദ് എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. വാട്ടർ അതോറിറ്റിയുടെ ജോലിക്കായി വെള്ളിയാംപറമ്പിൽ നിന്നും മരുത്തായിലേക്ക് പോകുകയായിരുന്നു തൊഴിലാളികൾ. ഇവർ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോ നിരേമ്മലിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മഹാദേവന്റെ ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂർ സി.ഐ എ. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനം റോഡിൽ നിന്നും നീക്കം ചെയ്തു.



വളരെ പുതിയ വളരെ പഴയ