Zygo-Ad

കുന്നിന് മീത്തലിൽ വീട്ടുമുറ്റത്തുനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി


 കോട്ടയംപൊയിൽ: കോട്ടയം പഞ്ചായത്തിലെ കുന്നിനുമീത്തൽ കെ. മുസ്തഫയുടെ 'ബൈത്തുൽ നൂർ' വീട്ടുമുറ്റത്ത് കണ്ടെത്തിയ മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി. റോഡിൽനിന്ന് അതിവേഗത്തിൽ പാമ്പ് വീട്ടുമുറ്റത്തേക്ക് കയറിവരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ ഒരു കോണിൽ പൈപ്പിന് ചുറ്റുമായി ചുറ്റിക്കിടക്കുന്ന നിലയിൽ പാമ്പിനെ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ പാമ്പുപിടുത്തക്കാരൻ വിപിൻ പാമ്പിനെ പിടികൂടി വനമേഖലയിൽ തുറന്നുവിട്ടു.

 

വളരെ പുതിയ വളരെ പഴയ