Zygo-Ad

മെരുവമ്പായി കാവിലെ ഭണ്ഡാരക്കവർച്ച: മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

 


കൂത്തുപറമ്പ്: മെരുവമ്പായി കാവിൽ നടന്ന ഭണ്ഡാരക്കവർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് കൗമാരക്കാരെ പൊലീസ് കണ്ടെത്തി. ക്ഷേത്രവളപ്പിലെയും കഴകപ്പുരയിലെയും ഉൾപ്പെടെ മൂന്ന് ഭണ്ഡാരങ്ങളാണ് തകർക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകളും പ്രതികൾ ഉപേക്ഷിച്ചുപോയ മോട്ടോർ സൈക്കിളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

പിടിയിലായവർ പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവൈനൽ കോടതിയിൽ ഹാജരാകാൻ ഇവർക്ക് നോട്ടീസ് നൽകുമെന്ന് പൊലീസ് അറിയിച്ചു. ഭണ്ഡാരങ്ങളിൽ നിന്നായി ഏകദേശം 50,000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നത്.

 

വളരെ പുതിയ വളരെ പഴയ