കൂത്തുപറമ്പ്: പാട്യം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പൊതുപ്രവർത്തകനുമായ വി ബാലൻ മാസ്റ്റർ (69) അന്തരിച്ചു. കൊട്ടയോടി എൽപി സ്കൂളിലെ റിട്ടയേർഡ് പ്രധാന അധ്യാപകനാണ്.
റിട്ടയേർഡ് അധ്യാപിക അനിതയാണ് ഭാര്യ (ജിഎൽപിഎസ് കണ്ടംകുന്ന്). മക്കൾ: ശ്രുതി, ഋത്വിക് (എഞ്ചിനീയർ, ബംഗളൂരു). മരുമക്കൾ: രാജേഷ് (നേവി ഓഫീസർ, ഡൽഹി), ആഭ (കോഴിക്കോട്). മുൻ പാട്യം പഞ്ചായത്ത് പ്രസിഡന്റ് വി രാജൻ മാസ്റ്റർ സഹോദരനാണ്. പരേതനായ അമ്പൂട്ടിയുടെയും മുതുവന നാണിയുടെയും മകനാണ്.
സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മൊകേരി തണൽ വാതക ശ്മശാനത്തിൽ നടക്കും. പാട്യം മേഖലയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
