മട്ടന്നൂർ: കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് യു 69 സ്ഥാപക ദിനത്തിന്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൊറോറ അംഗൻവാടിലാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രണ്ടാം വാർഡ് കൗൺസിലർ പ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ എസ് യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പഠനോപകരണ വിതരണം ചെയ്തു. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ അധ്യക്ഷത വഹിച്ചു. അംഗനവാടി ടീച്ചർ പ്രഭാവതി, പുഷ്പ, അഞ്ജന ഇ.കെ, ആദിത്യ സുരേന്ദ്രൻ, അഭിനന്ദ് പൊറോറ, മിഥുൻ കെ.വി, സായന്ത് സി.പി എന്നിവർ നേതൃത്വം നൽകി
