കൂത്തുപറമ്പ്: ഭാഷയുടെ അതിരുകളും ദേശത്തിൻ്റെ വേർതിരിവുകളും മറികടന്ന് പഠന മികവിലൂടെ ശ്രദ്ധേയ യായിരിക്കുകയാണ് നാലാം ക്ലാസുകാരിയായ ബിസ്മെൽ സുപ്ര ബിഹാറിൽ നിന്ന് കേരളത്തിലെത്തി മലയാളം പോലും അറിയാതിരുന്ന ഈ നാലാം ക്ലാസുകാരി എൽ.എ സ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയമാണ് നേടിയത്.
കുറ്റേരിപൊയിൽ മുതിയങ്ങ ഈസ്റ്റ് എൽ.പി സ്‌കൂളിലെ വിദ്യാർഥിനിയായ ബിസ്മെൽ, ഇതര സംസ്ഥാനക്കാരിയെന്ന തോന്നൽ പോലുമില്ലാതെയാണ് പഠന രംഗത്ത് മുന്നേറിയത്.
പാട്യം പഞ്ചായത്തിലെ ചീരാറ്റകുന്നിന് താഴെയുള്ള വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. 2021ലാണ് ബീഹാറിലെ പുർണിയയിൽ നിന്ന് കുടുംബം കേരളത്തിലെ ത്തിയത്.
പുതിയ നാടും പുതിയ ഭാഷയുമെല്ലാം ബിസ്മെലിന് ആദ്യം അപരിചിതമായിരുന്നു. ഹിന്ദി മാത്രം സംസാരിച്ചിരുന്ന കുട്ടിയെ മലയാളത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയത് അധ്യാപകരും സഹപാഠികളുമായിരുന്നു. മലയാളം വായിച്ചും എഴുതിയും മികച്ച മാർക്ക് നേടിയും മറ്റു കുട്ടികൾക്ക് മാതൃകയായി രിക്കുകയാണ് ഈ കുട്ടി.
ഇത്തവണ മുതിയങ്ങ പ്രനിസ്റ്റ് നിന്ന് എട്ട് കുട്ടികളാണ് എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതിയത്. അതിൽ നാല് കുട്ടികൾ വിജയിച്ചപ്പോൾ 80 ശതമാനം മാർക്കോടെ ബിസ്മെൽ നേടിയ നേട്ടം പ്രത്യേക ശ്രദ്ധേയമായി. പഠന രംഗത്ത് മാത്രമല്ല കലാപരമായ കഴിവുകളിലും ബിസ്മെൽ മികവ് തെളിയിച്ചിട്ടുണ്ട്.
പാട്ടിലും ചിത്രരചനയിലും സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഉപജില്ലാ കലോത്സവ ങ്ങളിലും ശാസ്ത്ര മേളകളിലും മികവ് കാട്ടി.
മക്കളുടെ നേട്ടത്തിൽ അഭി മാനമുണ്ടെന്ന് പിതാവ് മുഹമ്മദ് തബ്രീസ്ഖാൻ പറയുന്നു. കേരളം നല്ല നാടാണെന്നും മക്കളെ ഇവിടെ തന്നെ പഠിപ്പിച്ച് നല്ലനിലയിലേക്കുയർത്താ നാണ് ആഗ്രഹമെന്നും പെയിന്റിങ് തൊഴിലാളിയായ അദ്ദേഹം പറഞ്ഞു.
സോണി ഖന്നത്താണ് മാതാവ്. നാലാം ക്ലാസിൽ പഠി ക്കുന്ന സൈമൺ തബ്രീസ് ഖാനും മൂന്നാം ക്ലാസുകാരിയായ സൈനബ് തബ്രീ സ് ഖാനും ബിസ്മെല്ലിന്റെ സഹോദരിമാരാണ്.
