Zygo-Ad

പ്രവേശനോത്സവം: കൊടി തോരണങ്ങൾ നശിപ്പിച്ചതായി പരാതി


ചക്കരക്കൽ: പ്രവേശനോത്സവത്തിനായി സ്ഥാപിച്ച കൊടി തോരണങ്ങൾ നശിപ്പിച്ചതായി പരാതി. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ചെമ്പിലോട് ഹയർ സെക്കന്ററി സ്കൂളിൽ കെ എസ് യു സ്ഥാപിച്ച കൊടി തോരണങ്ങൾ നശിപ്പിച്ചത് സ്കൂളിൽ നിലനിൽക്കുന്ന സമാധാനന്തരീക്ഷം നശിപ്പിക്കാനുള്ള എസ് എഫ് ഐയുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് കെ എസ് യു ധർമ്മടം ബ്ലോക്ക്‌ പ്രസിഡന്റ്‌ വൈഷ്ണവ് മലപ്പിലായി ആരോപിച്ചു.

നിരന്തരമായി എസ് എഫ് ഐ ചെയ്യുന്ന ഫാസിസ്റ്റ് പ്രവണതകൾ ജനാതിപത്യ വിശ്വാസികൾ തിരിച്ചറിയുമെന്നും ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി സഹദേവനും സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ