Zygo-Ad

കൊട്ടിയൂർ വൈശാഖ മഹോത്സവം: തിരുവോണാരാധന ഇന്ന് നടക്കും


കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം തിരുവോണാരാധന വെള്ളിയാഴ്‌ച (ഇന്ന്) നടക്കും. കൂത്തമ്പലത്തിൽ മത്തവിലാസം കൂത്ത് ഇന്ന് പൂർണ രൂപത്തിൽ ആരംഭിക്കും. ഭണ്ഡാര അറയ്ക്ക് മുന്നിൽ നടത്തുന്ന അലങ്കാര വാദ്യങ്ങളും ആരംഭിക്കും.

ഉച്ചയ്ക്ക് ആരാധന സദ്യ. തുടർന്ന് പഞ്ചഗവ്യം സ്വയംഭൂവിൽ അഭിഷേകം ചെയ്യും. വ്യാഴാഴ്ച വലിയ തീർഥാടക തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. രാവിലെ നിർമാല്യം നീക്കി 36 കുടം അഭിഷേകം, ഉഷപൂജ, സ്വർണക്കുടം വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി എന്നിവ നടന്നു.

വളരെ പുതിയ വളരെ പഴയ