Zygo-Ad

കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററുകളിൽ കമ്മ്യൂണിറ്റി കൗൺസിലർ നിയമനം


 കൂത്തുപറമ്പ് : കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോഴ്സ് സെന്ററുകളിലേക്ക് കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കുറ്റ്യാട്ടൂർ, ഇരിക്കൂർ, കണിച്ചാർ, കേളകം, കൂത്തുപറമ്പ് നഗരസഭ, ചൊക്ലി, തൃപ്പങ്ങോട്ടൂർ, തില്ലങ്കേരി, മാങ്ങാട്ടിടം, ആറളം സബ് സെന്റർ എന്നിവിടങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

സോഷ്യൽ വർക്ക്, സൈക്കോളജി, ജൻഡർ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള വനിതകൾക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ജൂലൈ ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ എത്തിക്കണം.

മേൽപ്പറഞ്ഞ സി ഡി എസ് പരിധിയിൽ താമസിക്കുന്നവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും.

അപേക്ഷകൾ അയക്കേണ്ട വിലാസം: ജില്ലാമിഷൻ കോർഡിനേറ്റർ, മൂന്നാം നില, ബി എസ് എൻ എൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ 670002. കൂടുതൽ വിവരങ്ങൾക്ക് 0497 2702080 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

 

വളരെ പുതിയ വളരെ പഴയ