Zygo-Ad

മട്ടന്നൂർ സബ് ഡിവിഷൻ പരിധിയിൽ നാല് ദിവസം ജലവിതരണം ഭാഗികമായി മുടങ്ങും


മട്ടന്നൂർ: കേരള വാട്ടർ അതോറിറ്റി കൊളച്ചേരി ശുദ്ധജല പദ്ധതിയുടെ ബൂസ്റ്റർ പമ്പിങ് സ്റ്റേഷനിലെ ട്രാൻസ്ഫോമർ സ്ട്രക്‌ചർ മാറ്റി സ്ഥാപിക്കുന്നതിനും, ശുദ്ധീകരണ പ്ലാന്റിലെ നവീകരണ പ്രവൃത്തികൾ നടത്തുന്നതിനും വേണ്ടി ജൂൺ 23, 24, 25, 26 തീയതികളിൽ ജലവിതരണം മുടങ്ങും.

മട്ടന്നൂർ സബ് ഡിവിഷന് കീഴിലുള്ള കുറ്റ്യാട്ടൂർ, കൂടാലി, മുണ്ടേരി എന്നീ പഞ്ചായത്തുകളിലാണ് ശുദ്ധജല വിതരണം ഭാഗികമായി തടസ്സപ്പെടുക. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾ ആവശ്യമായ ജലം സംഭരിച്ച് മുൻകരുതൽ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ