Zygo-Ad

വ്യാപാരിയായ ഇരിക്കൂര്‍ സ്വദേശി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞു വീണു മരിച്ചു


ഇരിക്കൂർ: കർണാടകയിലെ കുടക് വീരാജ്പേട്ടയിൽ മലയാളി വ്യാപാരി കടയ്ക്കുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിക്കൂർ വയക്കാട് സ്വദേശി പള്ളിപ്പാത്ത് അബ്ദുറഹ്മാൻ (48) ആണ് മരണപ്പെട്ടത്.

വീരാജ്പേട്ട നാപ്പോക്കിൽ ഇദ്ദേഹം നടത്തി വന്നിരുന്ന പലചരക്ക് കടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

പതിവുപോലെ രാവിലെ കടതുറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അബ്ദുറഹ്മാന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. 

ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇരിക്കൂർ വയക്കാട് പൈസായിലെ മുബാറക്ക് ജുമാ മസ്ജിദിന് സമീപത്തെ കെ.കെ ഹൗസിൽ പരേതനായ സി.എച്ച്‌ ഇബ്രാഹിമിന്റെയും പള്ളിപ്പാത്ത് കുഞ്ഞാമിയുടെയും മകനാണ്.

വളരെ പുതിയ വളരെ പഴയ