കൂത്തുപറമ്പ് മണ്ഡലം എംഎൽഎ പി കെ പ്രവീണിന്റെ പുതിയ ഓഫീസ് പാനൂർ പത്മ സ്ക്വയറിൽ പ്രവർത്തനം ആരംഭിച്ചു. മണ്ഡലത്തിലെ ജനങ്ങൾക്ക് ജനപ്രതിനിധിയെ എളുപ്പത്തിൽ സമീപിക്കുന്നതിനും ആവശ്യങ്ങൾ അറിയിക്കുന്നതിനുമായാണ് പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. മുൻമന്ത്രി കെ പി മോഹനൻ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.
