മട്ടന്നൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. ബുധനാഴ്ച നടന്ന പരീക്ഷയ്ക്കിടയിലാണ് സംഭവം. മൊബൈൽ ഫോണുമായി പരീക്ഷാ ഹാളിലെത്തിയ വിദ്യാർത്ഥിയെ ഇൻവിജിലേറ്റർമാർ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
സംഭവത്തെ തുടർന്ന് ടെക്നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിക്കെതിരെ പൊലീസ് തുടർനടപടികൾ സ്വീകരിച്ചത്.
