Zygo-Ad

ഇരിക്കൂറിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച അധ്യാപകന് സസ്പെൻഷൻ

 


 ഇരിക്കൂറിനടുത്തുള്ള പട്ടാനൂർ യുപി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. സ്കൂളിലെ അധ്യാപകനായ വിപിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.

കഴിഞ്ഞ ജൂൺ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് മുറിയിൽ ബോർഡിൽ എഴുതിയത് പകർത്തിയെഴുതാൻ വൈകിയതിനെ തുടർന്ന് അധ്യാപകൻ കുട്ടിയുടെ മുതുകിൽ കൈകൊണ്ട് മർദിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ