Zygo-Ad

ചാവശ്ശേരി കാശിമുക്കിൽ കാർ നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്

 


മട്ടന്നൂർ: ചാവശ്ശേരി കാശിമുക്കിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടകളിലേക്ക് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.

ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന നാല് യാത്രക്കാരിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ കടകളിലേക്ക് ഇരച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

വളരെ പുതിയ വളരെ പഴയ