കൂത്തുപറമ്പ്: വയോജന പെൻഷൻ പതിനായിരം രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ തൃക്കണ്ണാപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ നിർവഹിച്ചു.
ചടങ്ങിൽ കാരായി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാടി വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. സുരേഷ് ബാബു, മധുസൂദനൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കാരായി ചന്ദ്രൻ (പ്രസിഡന്റ്), വി. സരോജിനി, പൊലപ്പാടി രാജു (വൈസ് പ്രസിഡന്റുമാർ), വാടി വിജയൻ (സെക്രട്ടറി), ടി.പി. പുരുഷു, മുള്ളോളി ദാസൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
