കൂത്തുപറമ്പ്: വലിയവെളിച്ചത്ത് വ്യവസായ പാർക്കിന് സമീപത്തെ അംഗൻവാടിയിലെ കുട്ടികൾ പൊടിശല്യം നേരിടുന്നതായുള്ള പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അംഗൻവാടി സന്ദർശിച്ചു.
പരാതിക്കിടയാക്കിയ സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ ഇപ്പോൾ പൊടിശല്യമില്ലെന്നും അംഗൻവാടി ജീവനക്കാർ കമ്മീഷനെ അറിയിച്ചു. സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിച്ചാൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി. കമ്മീഷൻ അംഗം ബി. മോഹൻ കുമാർ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ബീന, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. ശ്രീജ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി. വസന്ത, അംഗൻവാടി അധ്യാപിക ഷീജ എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
