Zygo-Ad

വിദ്യാലയങ്ങളിൽ ‘കനിപ്പന്തൽ’ ഒരുങ്ങുന്നു: വട്ടിപ്രം യു.പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

മങ്ങാട്ടിടം: വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തുന്നതിനും വിഷരഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാലയങ്ങളിൽ 'കനിപ്പന്തൽ' പദ്ധതിക്ക് തുടക്കമായി. മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവന്റെയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ താലൂക്ക്/പഞ്ചായത്ത് തല ഉദ്ഘാടനം വട്ടിപ്രം യു.പി സ്‌കൂളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവ്വഹിച്ചു.

സ്‌കൂളുകളിൽ പന്തൽ കെട്ടി പാവൽ, പടവലം, പീച്ചങ്ങ തുടങ്ങിയ പച്ചക്കറികൾ ഘട്ടംഘട്ടമായി കൃഷി ചെയ്യുന്ന രീതിയിലാണ് കനിപ്പന്തൽ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ നേരിട്ടുള്ള പരിചരണത്തിൽ കൃഷി ചെയ്യാനുള്ള അവസരം ഇതിലൂടെ ലഭിക്കും.

ചടങ്ങിൽ ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ ഇത്തരത്തിലുള്ള സ്കൂൾതല പദ്ധതികൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ