Zygo-Ad

പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനെതിരെ ഓഗസ്റ്റ് 7-ന് എസ്.ഡി.പി.ഐ ഇരിട്ടി താലൂക്ക് ഓഫീസ് മാർച്ച് സംഘടിപ്പിക്കുന്നു.

ഇരിട്ടി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ ഓഗസ്റ്റ് 7-ന് രാവിലെ 10.30-ന് ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം പ്രസിഡന്റ് ബഷീർ പുന്നാട് അറിയിച്ചു.

സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ മുഴുവൻ താലൂക്ക് ഓഫീസുകളിലേക്കും മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ സംയുക്തമായാണ് ഇരിട്ടി താലൂക്ക് ഓഫീസ് മാർച്ച് നടത്തുന്നത്.

തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായി തളർത്തുകയും വികസന പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന തലതിരിഞ്ഞ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി സമരം ശക്തമാക്കുമെന്നും ബഷീർ പുന്നാട് പ്രസ്താവനയിൽ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ