കൂത്തുപറമ്പ്: മാങ്ങാട്ടിടം കുറുമ്പുക്കൽ കാറാട്ട് മടപ്പുരയിൽ കർക്കിടക വാവുബലി തർപ്പണ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. ഇരുക്കാട്ടില്ലം വിശ്വാമിത്രൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് തർപ്പണ ചടങ്ങുകൾ പൂർത്തിയായത്.
പുലർച്ചെ മുതൽ തന്നെ പിതൃതർപ്പണത്തിനായി നിരവധി ഭക്തജനങ്ങളാണ് മടപ്പുരയിലേക്ക് ഒഴുകിയെത്തിയത്. ചടങ്ങുകൾക്ക് ശേഷം ഭക്തർക്ക് തിലഹോമത്തിനും പ്രത്യേക പൂജകൾക്കുമുള്ള സൗകര്യങ്ങളും ക്ഷേത്ര സമിതി ഒരുക്കിയിരുന്നു.
