കൂത്തുപറമ്പ്: പഴയ നിരത്ത് ശ്രീനാരായണ ഗുരുസേവാ സംഘത്തിന്റെ ചതയ ദിനാഘോഷവും ഗുരുമന്ദിരത്തിന്റെ 44-ാം വാർഷികവും ആഗസ്റ്റ് 27, 28 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.ആഗസ്റ്റ് 27-ന് വൈകിട്ട് 6 മണിക്ക് പതാക ഉയർത്തലോടെ ചടങ്ങുകൾക്ക് തുടക്കമാകും. ആഗസ്റ്റ് 28-ന് സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ കലാസാഹിത്യ മത്സരങ്ങളും രാവിലെ 11 മണി മുതൽ പായസ വിതരണവും ഉണ്ടായിരിക്കും.വാർത്താസമ്മേളനത്തിൽ കെ.വി. ഗംഗാധരൻ, എബ്രോളി കുമാരൻ, പള്ളിക്കാട്ടിൽ രാഘവൻ, വി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.
