പിണറായി: എസ്പിസി ദിനാഘോഷത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം നേരിട്ട് കണ്ടറിയാനും പൊലീസുകാരുമായി സംവദിക്കാനുമായി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ എസ് പി സി കെഡറ്റുകൾ പിണറായി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.
ലോക്കപ്പ്, സിസിടിവി നിരീക്ഷണ സംവിധാനം, എഫ്ഐആർ തയാറാക്കുന്ന രീതി, പൊലീസ് ഓൺലൈൻ സേവനങ്ങൾ, ക്രമസമാധാനപാലന ഉപകരണങ്ങൾ തുടങ്ങിയവ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചത് കുട്ടികൾക്ക് പുതുമയുള്ള അനുഭവമായി. വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ച് പിണറായി സബ് ഇൻസ്പെക്ടർ പി. വികാസ് കുട്ടികൾക്ക് ക്ലാസെടുത്തു.
ഡ്രിൽ ഇൻസ്ട്രക്ടർ ശ്രുതി കെ, വിനോദൻ മേപ്പാടൻ, സിവിൽ പൊലീസ് ഓഫിസർമാരായ ജിജീഷ് വി കെ, ജിനേഷ് കെ, മിഥുൻരാജ് പി, സഗീഷ് പി, ഗിരീഷ് എ, രമ്യ വി എം എന്നിവർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഇ. പ്രവിത്ത്, കെ. സിത്താര എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ എത്തിയത്.
കെഡറ്റുകളായ എം. കെ. അനുഷ്ക, എം. താലിഷ് കൃഷ്ണ, നൈവിക എം, പയനീർ കഡറ്റുകളായ സി. ദേവദത്ത്, എൻ. ശ്രീദിയ, എം. നന്ദകിഷോർ, കെ. പി. ഷാരിദ് എന്നിവർ സംസാരിച്ചു. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച ശേഷമാണ് കുട്ടികൾ മടങ്ങിയത്.


