അഞ്ചരക്കണ്ടി പാളയം മണിയോത്ത് പീടികയ്ക്ക് സമീപമുള്ള കോറോത്ത് രാജന്റെ കൊച്ചുമകൻ ഹരിനന്ദിന്റെ രണ്ടു കൊക്ക്ടെയിൽ കിളികളെ കാണാതായി. ഓഗസ്റ്റ് 30-നാണ് ഇവയെ കാണാതായത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു കിളിയെ ഓഗസ്റ്റ് 31-ന് പാളയം പള്ളിക്ക് അടുത്തുള്ള വീട്ടിൽ നിന്ന് കണ്ടെത്താനായി. ഇതിന്റെ ഇണയായ രണ്ടാമത്തെ കിളിയും പ്രദേശത്ത് തന്നെയുണ്ടെന്നാണ് കരുതുന്നത്. ഈ പക്ഷിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9746850334 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.
