Zygo-Ad

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂൾ 1975 ബാച്ച് ഓണാഘോഷ പരിപാടികൾ സമാപിച്ചു


കൂത്തുപറമ്പ്: പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂൾ 1975 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'ഓർമ്മച്ചെപ്പി'ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ സമാപിച്ചു.

കുന്നിരിക്ക യു.പി സ്കൂളിൽ വെച്ച് നടന്ന സമാപന സമ്മേളനം വേങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ടി. പത്മജ ടീച്ചർ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും ചടങ്ങിന്റെ ഭാഗമായി നടന്നു. കൂട്ടായ്മയിലെ അംഗങ്ങളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ