മാനന്തേരി: മാനന്തേരി പോസ്റ്റ് ഓഫിസിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി അപകടം. സംഭവത്തിൽ വാൻ ഡ്രൈവർക്ക് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടാനായി.
ഉച്ചയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കടയുടെ മുൻവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകട സമയത്ത് കടയ്ക്കുള്ളിലോ പരിസരത്തോ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായത് ആശ്വാസമായി.കണ്ണവത്ത് നിന്നും കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന മത്സ്യം കൊണ്ടുപോകുന്ന വണ്ടിയാണ് അപകടത്തിൽപെട്ടത്.
