Zygo-Ad

'ഓപ്പറേഷൻ ലോക്ക് ടു ലിവ്': കൂത്തുപറമ്പിൽ സ്വകാര്യ ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും മിന്നൽ പരിശോധന


കൂത്തുപറമ്പ്: സ്വകാര്യ ബസ്സുകളിലെ വാതിലുകളുടെ സുരക്ഷിതത്വവും യാത്രാമാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നതിനായി മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി 'ഓപ്പറേഷൻ ലോക്ക് ടു ലിവ്' എന്ന പേരിൽ മിന്നൽ പരിശോധന നടത്തി. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ നടന്ന പരിശോധനയിൽ വാതിലുകൾ കൃത്യമായി അടയ്ക്കാതെ സർവീസ് നടത്തിയ അഞ്ചിലധികം ബസ്സുകൾക്ക് പിഴ ചുമത്തി.

ബസ്സ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാതിലുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും, വാതിലുകൾ തുറന്നിട്ട് അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നുണ്ടോ എന്നുമാണ് സംഘം പ്രധാനമായും പരിശോധിച്ചത്. നിയമലംഘനം തുടരുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

വരും ദിവസങ്ങളിലും മേഖലയിലെ വിവിധ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ