പെരളശേരി പഞ്ചായത്ത് ആറാം വാർഡിൽ (ബാവോട് ഈസ്റ്റ്) നടക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ കെ വി രതീശൻ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. യുഡിഎഫ് പ്രതിനിധിയായി വിജയിച്ച സുരേഷ് ബാബു തണ്ടാരത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം 13 വോട്ടുകൾക്ക് കൈവിട്ടുപോയ വാർഡ് തിരിച്ചുപിടിക്കാനുള്ള ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. സ്ഥാനാർഥി വാർഡിലെ വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടഭ്യർത്ഥന ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം സെപ്റ്റംബർ 6-ന് വൈകിട്ട് 4.30-ന് ബാവോട് എകെജി വായനശാലയിൽ നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പണം സെപ്റ്റംബർ 9-നാണ്.
