ചെറുവാഞ്ചേരി: ചെറുവാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന പി.പി. കൃഷ്ണന്റെ ഇരുപതാം ചരമവാർഷികം ആചരിച്ചു.
ചടങ്ങിൽ ഡി.സി.സി സെക്രട്ടറിമാരായ ഹരിദാസ് മൊകേരി, രാജൻ പുതുശ്ശേരി എന്നിവർ അനുസ്മരണത്തിന് നേതൃത്വം നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. നിരവധി പാർട്ടി പ്രവർത്തകരും പ്രദേശവാസികളും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
