Zygo-Ad

കാട്ടുപന്നി ആക്രമണത്തിൽ യുവതിക്കും മകനും പരിക്ക്



കൂത്തുപറമ്പ്: കോട്ടയം അങ്ങാടി കൂവപ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്കും മകനും പരിക്കേറ്റു. കൂവപ്പാടിയിലെ കൃഷ്ണമ്പിയിൽ സിനോഷിന്റെ ഭാര്യ അനുശ്രീ (26), മകൻ ഇഷാൻ (4) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ കാട്ടുപന്നി പെട്ടെന്ന് ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അനുശ്രീയുടെ വയറിന് കുത്തേറ്റു. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

വളരെ പുതിയ വളരെ പഴയ