Zygo-Ad

കെ.എസ്.ആർ.ടി.സി. ബസ് യാത്രയ്ക്കിടെ യുവാവിന്റെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു; പരാതി നൽകി

കൂത്തുപറമ്പ്: കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. വയനാട് കമ്പളക്കാട് വാഴയിൽ വീട്ടിൽ വി. ശിഹാബിന്റെ (32) പണമാണ് മട്ടന്നൂരിനും കൂത്തുപറമ്പിനും ഇടയിലുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്.

മട്ടന്നൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ബസിലാണ് സംഭവം. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതിനെത്തുടർന്ന് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ ബസ് എത്തിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. സംഭവത്തിൽ യുവാവിന്റെ പരാതിയിൽ കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ