Zygo-Ad

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സബ്‌സിഡി നിരക്കിലുള്ള കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു


പാട്യം: കൂത്തുപറമ്പ് ബ്ലോക്ക് തലത്തിൽ കറവ പശുക്കൾക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം പാട്യം ചെറുവാഞ്ചേരിയിൽ വെച്ച് നിർവ്വഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരുൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബീന യോഗത്തിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം കൂത്തുപറമ്പ് ക്ഷീര വികസന ഓഫീസർ  ദിജേഷ് സി. വി. നടത്തി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എൻ. വി. ഷിനിജ ആശംസകൾ അറിയിച്ച് സംസാരിച്ചു.

പാട്യം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്  പ്രമോദൻ കെ. പി. ചടങ്ങിൽ സ്വാഗതവും, സെക്രട്ടറി  അരുൺ കെ. നന്ദിയും രേഖപ്പെടുത്തി.




വളരെ പുതിയ വളരെ പഴയ