Zygo-Ad

കൊട്ടിയൂർ ആയില്യാർകാവിൽ മരംമുറി: ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുലിന് സസ്പെൻഷൻ


കൊട്ടിയൂർ: കൊട്ടിയൂർ ആയില്യാർകാവിൽ ആചാരലംഘനം നടത്തി മരങ്ങൾ മുറിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുലിനെ ദേവസ്വം ട്രസ്റ്റി ബോർഡ് സസ്പെൻഡ് ചെയ്തു. കാവിൽ മരം മുറിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് വലിയ ഭക്തജന പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിലാണ് ട്രസ്റ്റി ബോർഡിന്റെ ഈ നടപടി.

ആചാര ലംഘനത്തിനെതിരെ വിവിധ ഭക്തജന സംഘടനകളുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ വലിയ രീതിയിലുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു വരികയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനും നടപടികൾക്കും വഴിയൊരുക്കുന്നതാണ് നിലവിലെ സസ്പെൻഷൻ ഉത്തരവ്.



വളരെ പുതിയ വളരെ പഴയ