മൊബൈൽ ഫോൺ വ്യാപാര മേഖലയിൽ 20 വർഷത്തെ സേവന പാരമ്പര്യമുള്ള സൈഗോ ഗ്രൂപ്പിന്റെ ഒൻപതാമത് ഷോറൂം സൈഗോ ആപ്പിൾ പ്രോ സ്റ്റോർ മട്ടന്നൂർ ബസ് സ്റ്റാൻഡിന് എതിർവശത്ത് പ്രവർത്തനമാരംഭിക്കുന്നു. 2026 നവംബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം 4 മണിക്ക് പ്രശസ്ത സിനിമാതാരം ഹണി റോസ് ഷോറൂമിൽ എത്തിച്ചേരും. ഹണി റോസിന്റെ കയ്യിൽ നിന്നും വിവോ വി 80 ഫോൺ സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് 9074116116 എന്ന നമ്പറിൽ ബുക്ക് ചെയ്യാവുന്നതാണ്.
പലിശയില്ലാതെ ലളിതമായ തവണവ്യവസ്ഥയിൽ മിനിട്ടുകൾക്കുള്ളിൽ ഫോണുകൾ സ്വന്തമാക്കാനുള്ള വായ്പാ സൗകര്യവും കടയിൽ ലഭ്യമാണ്. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് എത്തുന്ന ആദ്യ 100 സർവ്വീസുകൾക്ക് സർവ്വീസ് ചാർജ്ജ് പൂർണ്ണമായും സൗജന്യമായിരിക്കും.