Zygo-Ad

കളഞ്ഞുകിട്ടിയ സ്വർണ്ണമാല പോലീസിൽ ഏൽപ്പിച്ച് സ്കൂൾ വിദ്യാർത്ഥി മാതൃകയായി

പാട്യം: പാട്യം പുതിയതെരുവിൽ നിന്നും കളഞ്ഞു കിട്ടിയ രണ്ടു പവൻ സ്വർണ്ണമാല ഉടമസ്ഥന് തിരിച്ചു നൽകി സ്കൂൾ വിദ്യാർത്ഥി മാതൃകയായി. പാട്യം വെസ്റ്റ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവിനാണ് മാല കളഞ്ഞു കിട്ടിയത്. ചിമ്മാലി മൊട്ട തപസ്യ വീട്ടിൽ ബൈജുവിന്റെ മകനാണ് ശ്രീദേവ്. മാല ഉടൻ കതിരൂർ പോലീസിൽ ഏൽപ്പിക്കുകയും ഉടമസ്ഥനായ പുതിയതെരുവിലെ യുവാവിന് കൈമാറുകയും ചെയ്തു. മാതൃകാ പ്രവർത്തനം നടത്തിയ വിദ്യാർത്ഥിയെ സഹപാഠികളും അധ്യാപകരും പോലീസ് അതികൃതരും അഭിനന്ദിച്ചു

വളരെ പുതിയ വളരെ പഴയ