Zygo-Ad

വാക് ഇന്‍ ഇന്റര്‍വ്യു

 

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ ഒഴിവുകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 28ന് നടത്തും. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍-യോഗ്യത: സോഷ്യല്‍ വര്‍ക്ക്/ക്ലിനിക്കല്‍ സൈക്കോളജി മാസ്റ്റര്‍ ബിരുദം, മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം, ലീഗല്‍ കൗണ്‍സിലര്‍-നിയമബിരുദം, രണ്ട് വര്‍ഷ പ്രവൃത്തി പരിചയം, ഐ ടി സ്റ്റാഫ്-ബിരുദം, കമ്പ്യൂട്ടര്‍/ഐ ടി ഡിപ്ലോമ, മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം, മള്‍ട്ടി പര്‍പ്പസ് ഹെല്‍പര്‍-എഴുത്തും വായനയും അറിയണം, മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം എന്നീ ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ള വനിതകള്‍ ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണറുടെ ചേംബറില്‍ നവംബര്‍ 28ന് ഉച്ചക്ക് ഒരു മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. ഫോണ്‍: 0490 2367450, 7306996066, 0497 2996566.

വളരെ പുതിയ വളരെ പഴയ