Zygo-Ad

കൃഷി ശല്യം; കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

പിണറായി: കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കാരണം പിണറായി പഞ്ചായത്തിലെ 2, 19 വാർഡുകളിൽ പെട്ട ഏക്കറു കണക്കിന് കൃഷിസ്ഥലത്ത് കൃഷി ചെയ്യാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ പിണറായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിണറായി വെസ്റ്റ്, എടക്കടവ് പച്ചക്കറി ക്ലസ്റ്ററുകളുടെ സഹകരണത്തോടെ സി മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ തളിപ്പറമ്പ്‌ ഫോറസ്റ്റ് റേഞ്ചിലെ എം പാനൽ ഷൂട്ടർമാർ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി വി വേണുഗോപാൽ, വാർഡ് മെമ്പർമാരായ കെ വിമല, വി കെ സുമേഷ്, അഡ്വ. വി പ്രദീപൻ, പി സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ശ്രീകുമാർ ക്യാപ്റ്റനായുള്ള 25 അംഗ സംഘത്തിൽ രണ്ട് വേട്ട നായ്ക്കളുമുണ്ടായിരുന്നു. എട്ട് കാട്ടുപന്നികളെയാണ് വെടി വെച്ച് കൊന്നത്.

വളരെ പുതിയ വളരെ പഴയ