കൂത്തുപറമ്പ് വേങ്ങാട് പടിഞ്ഞാറെ തെരു ശ്രീ മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാദിന നിറമാലാ മഹോത്സവം നാളെ മുതൽ ശനിയാഴ്ച വരെ (2,3,4 തീയതികളിലായി) വിവിധ പരിപാടികളോടുകൂടി നടക്കും.
നാളെ ഉച്ചക്ക് രണ്ടുമണിക്ക് കലശത്തറ ഭഗവതിക്ക് ഉച്ചക്കലശം നടത്തുന്നതോടുകൂടി നിറമാല മഹോത്സവത്തിന് തുടക്കമാകും.
വെള്ളിയാഴ്ച രാവിലെ 6.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാ ഗണപതി ഹോമം നടക്കും. രാവിലെ 8.30 ന് പായസ നിവേദ്യം,വൈകുന്നേരം 6 ന് ദീപാരാധന,6.30 ന് അത്താഴപൂജ എന്നിവയും ഉണ്ടാകും.രാത്രി 8 മണിക്ക് ദേശവാസികൾ അവതരിപ്പിക്കുന്ന കലാസന്ധ്യ നടക്കും. നാലിന് ശനിയാഴ്ച രാവിലെ 6 30ന് വിനായക ചന്ദ്ര ദീക്ഷിതരുടെ
കാർമികത്വത്തിൽ കലശാട്ട് നടക്കും. 7 മണിക്ക് ഗണപതി ഹോമം, 8 30 ന് നവക പൂജ, 10 30 ന് അഖില പൂജ,11 മണിക്ക് സഹസ്രാഭിഷേകം, 1.30 ന് നിവേദ്യ പൂജ, 2 മണിക്ക് തുലാഭാരം തൂക്കൽ,2 30ന് തേങ്ങ പൊളി, 3 മണിക്ക് ചുറ്റുവേല,4 മണിക്ക് ശ്രീ ഭൂത ബലി,5 മണി വന്ദന,6.30 ദീപാരാധന എന്നിവയും നടക്കും.
രാത്രി 8:30ന് വേങ്ങാട് വാദ്യകലാസംഘം അവതരിപ്പിക്കുന്ന തായമ്പക അരങ്ങേറും.
രാത്രി 9 ന് തിരുവുടയാട എഴുന്നള്ളത്ത്, 10.30 ന് നിവേദ്യ പൂജ എന്നിവയും ഉണ്ടാകും. ശനിയാഴ്ച ഉച്ചയ്ക്ക് പ്രസാദ സദ്യയും ഉണ്ടായിരിക്കും.
#tag:
Kuthuparamba