പിണറായി: കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് തലശ്ശേരി അഡീഷണൽ ഐ സി ഡി എസ്സിൻ്റെ ആഭിമുഖ്യത്തിൽ നവദമ്പതികൾക്കും പ്രതിശ്രുത വധൂ വരന്മാർക്കായി പിണറായി കൺവെൻഷൻ സെൻററിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിവാഹപൂർവ്വ വിവാഹാനന്തര കുടുംബ ബന്ധത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. പിണറായി കൺവെൻഷൻ സെന്ററിൽ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻ്റ് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു. പിണറായി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രമീള അധ്യക്ഷയായി. സി എം ശ്രീജ,കെ ടി രസ്ന സദൻ, എൻ എം സന്ധ്യ, എം വി രജനി എന്നിവർ സംസാരിച്ചു. തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഫാമിലി കൗൺസിലിങ് സെൻ്ററിലെ ലിസ്സി മാത്യു ബോധവൽക്കരണ ക്ലാസ്സെടുത്തു.