Zygo-Ad

പഴശ്ശി കനാലിന് കുറുകെ നിർമ്മിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനം കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു

പഴശ്ശി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂടാളി ഗ്രാമ പഞ്ചായത്ത് 12 വാർഡ് അവങ്ങോട്ട് -ബംഗ്ലാവ് മൊട്ട റോഡിൽ പഴശ്ശി കനാലിന് കുറുകെ നിർമ്മിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനം മട്ടന്നൂർ നിയോജക മണ്ഡലം എം എൽ എ കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ എം രതീഷ് സ്വാഗതം പറഞ്ഞു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ വീശിഷ്ട അതിഥിയായി,വൈസ് പ്രസിഡന്റ് പത്മനാഭൻ, സ്റ്റാന്റിങ് കമിറ്റി ചെയർമാൻ മാരായ എം വസന്ത ടീച്ചർ, ശ്രീകല, ലഷ്മണൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എ ഇ നിമിൽ, ഇ. സജീവൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ