മമ്പറം: ഹിംസാ മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധിയൻ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഹിംസാമുക്ത ജനജാഗരണ സദസ്സ് സംഘടിപ്പിച്ചു. മമ്പറത്ത് വെച്ച് നടന്ന ചടങ്ങ് സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം) ഉദ്ഘാടനം ചെയ്തു. ഒരുകാലത്ത് രാഷ്ട്രീയക്കാരിൽ മാത്രം കണ്ടിരുന്ന ഹിംസാ പ്രവർത്തനങ്ങൾ ഇന്ന് കുടുംബങ്ങളിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. ഹിംസാ മുക്ത പ്രചരണങ്ങൾ കുട്ടികളിൽ നിന്ന് ആരംഭിക്കണം എനും സാമി പ്രേമാനന്ദ ചൂണ്ടിക്കാട്ടി.
ടിപി ആർ നാഥ് അധ്യക്ഷത വഹിച്ചു. കെ ഗംഗാധരൻ,എം വി അനൂപ് കുമാർ, കെ സുദേഷ് കുമാർ പാച്ചപൊയ്ക, മഠത്തിൽ പ്രദീപൻ, ചന്ദ്രബാബു പി.ഷായി എം, എന്നിവർ സംസാരിച്ചു