Zygo-Ad

തണ്ണീർ പന്തൽ ഒരുക്കി പിണറായി സഹകരണ ബാങ്ക്

പിണറായി:പൊതുജനങ്ങൾക്ക് തണ്ണീർപ്പന്തൽ ഒരുക്കി പിണറായി സഹകരണ ബാങ്ക്. ബാങ്കിന്റെ നീതി സൂ പ്പർ മാർക്കറ്റിന് മുന്നിലാണ് തണ്ണീർ പന്തൽ ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ തണ്ണീർപ്പന്തൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന സഹകരണ വകുപ്പിന്റെ തീരുമാന പ്രകാരം സഹകരണ ബാങ്കുകളിൽ തണ്ണീർപ്പന്തൽ ഒരുക്കുന്നതിന്റെ ഭാഗമായാണ് ബാങ്ക് തണ്ണീർപ്പന്തൽ ഒരുക്കിയത്. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. ബുധനാഴ്ച കുടി വെള്ളവും, സംഭാരവും ജീരക വെള്ളവുമാണ് ഒരുക്കിയത്. ബാങ്ക് പ്രസിഡന്റ് സി വി സുമജൻ അധ്യക്ഷനായി. സെക്രട്ടറി എ ശ്രീഗണൻ, അസി. സെക്രട്ടറി വി പി ശ്രീജൻ, ഡയറക്ടർ കെ സുധാകരൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ