തെങ്ങ് മുറിക്കുന്നതിനിടെ അപകടം സംഭവിച്ച് മരണപ്പെട്ട പത്തായക്കുന്ന് പുതിയപറമ്പിൽ വിനോദിന്റെ കുടുംബത്തിന് സേവ പ്രവാസി സ്വരൂപിച്ച തുക കൈമാറി.156600 രൂപയാണ് നൽകിയത്.
ഒരു ലക്ഷം രൂപ ദീർഘകാല നിക്ഷേപമായി മകളുടെ പേരിലും,ബാക്കി തുക ഭാര്യയുടെ പേരിലും നിക്ഷേപിച്ചത്തിന്റെ രേഖകൾ കുടുംബത്തിന് കൈമാ.സേവാപ്രവാസി ഗ്രൂപ്പ് അംഗം സജിത്ത്, സരീഷ് ദാസ് ,പാട്യം ഗ്രാമ പഞ്ചായത്ത് അംഗം പി. മജിഷ,വിപിൻ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
#tag:
Kuthuparamba