കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ തിരികെ നൽകാൻ വൈകി പോയതിന് ചിറ്റാരിപ്പറമ്പ് ഇരട്ടകുളങ്ങരയിൽ ഷാജി (42)നെയാണ് കൂത്തുപറമ്പ് സിപിഎം ഓഫീസിൽ വെച്ച് മർദ്ധിച്ചത്. മാങ്ങാട്ടിടം ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം മനോഹരനാണ് മർദ്ധിച്ചതെന്ന് കൂത്തുപറമ്പ് എസ്എച്ച്ഒ ന് നൽകിയ പരാതിയിൽ പറയുന്നു.ഇന്നലെ രാവിലെ മൂന്നാംപീടിക വെച്ച് മനോഹരൻ്റ മൊബൈൽ ഫോൺ ഷാജിക്ക് കളഞ്ഞുകിട്ടുകയും, തളിപ്പറമ്പിൽ ജോലിക്കു പോയതിനാൽ വൈകുന്നേരം ആയപ്പോളാണ് മൊബൈൽ തിരികെ നൽകുന്നത്. രാവിലെ മുതൽ ഫോണിലൂടെ മോബൈൽ എത്തിക്കാൻ വൈകിയതിന് വാക്കു തർക്കമുണ്ടാകുകയും ചെയ്തിരുന്നു.പാർട്ടി ഓഫീസിലെത്തി വരാന്തയിൽ നിന്നും മൊബൈൽ തിരികെ നൽകലും മനോഹരൻ ഷാജിയെ മർദ്ദിക്കുകയായിരുന്നു.മർദ്ദനത്തിൽ അബോധവസ്ഥയിലായ ഷാജിയെ ഉടൻ കൂത്തുപറമ്പ് ജനറൽ ആശുപത്രിയിലെത്തിച്ചു.തുടർന്ന് ചെവിക്ക് ക്ഷതമേറ്റതിനാൽ തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും, ഇന്ന് കൂത്തുപറമ്പ് സിഐയ്ക്ക് പരാതി നൽകുകയുമായിരുന്നു.