Zygo-Ad

മട്ടന്നൂരിലെ മതേതര വിദ്യാരംഭം ". മതേതര ആഭാസമെന്ന് വത്സൻ തില്ലങ്കേരി.

മട്ടന്നൂർ നഗരസഭ ലൈബ്രറി കമ്മറ്റി വിദ്യാരംഭ ദിവസം സംഘടിപ്പിക്കുന്ന എഴുത്തിനിരുത്ത് സർക്കുലർ വിവാദമായതോടെയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി പ്രതിഷേധവുമായി രംഗത്തു വന്നത്. ഹിന്ദു ആചാരപ്രകാരം നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ ഹരിശ്രീ ഗണപതയേ നമ: എന്ന മന്ത്രമാണ് നിലവിൽ ഉപയോഗിക്കുക. എന്നാൽ മട്ടന്നൂർ നഗരസഭ ലൈബ്രറി കമ്മറ്റി പുറത്തു വിട്ട നിർദ്ദേശത്തിൽ ഹരിശ്രീ ഗണപതായേ നമ: എന്നതിനു ശേഷം അല്ലാഹു അക്ബർ എന്നും, യേശുവിനു സ്തുതിയെന്നും ഉണ്ട്. ഈ സർക്കുലറാണ് വിവാദമായത്.വിദ്യാരംഭം ചടങ്ങ് ഹൈന്ദവ ആചാരപ്രകാരം നടക്കുന്നതാണ്. അവിടെ മതേതരത്വം കുത്തി കയറ്റി അള്ളാഹു അക്ബർ എന്നും, യേശുവിന് സ്തുതിയെന്നും വെയ്ക്കാനുള്ള മട്ടന്നൂർ നഗരസഭയുടെ നീക്കം ആഭാസകരവും, പ്രതിഷേധാർഹവുമാണെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി കുറ്റപ്പെടുത്തി.മുസ്ലീം, കൃസ്ത്യൻ സമൂഹം വിദ്യാരംഭം കുറിക്കാറില്ല. പിന്നെന്തിനാണ് ഇടതുപക്ഷം ഭരിക്കുന്ന മട്ടന്നൂർ നഗരസഭ ഇത്തരമൊരു കുത്സിത നീക്കം നടത്തുന്നതെന്നത് സമൂഹം മനസിലാക്കണം. അപര മതവിദ്വേഷം സൃഷ്ടിക്കാനും, അതിലൂടെ മതേതര പ്രതിഛായ ഉണ്ടാക്കാനുമുള്ള ഇടതു കുബുദ്ധിജീവികളുടെ ഇടപ്പെടലാണിത്.ഈ സർക്കുലറിൻ്റെ ഗൂഢ ഉദ്ദേശ്യം മുസ്ലീം, കൃസ്ത്യൻ സമൂഹം മനസിലാക്കണമെന്നും, മട്ടന്നൂർ നഗരസഭ ലൈബ്രറി കമ്മറ്റിക്കെതിരെ നിയമ പരമായും, ജനകീയമായും പ്രതിഷേധം നടത്തുമെന്നും വത്സൻ തില്ലങ്കേരി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ