ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇരിട്ടി പുഷ്‌പോത്സവം സ്‌നേഹബാല്യം സൗജന്യ പ്രവേശന പാസ് വിതരണം ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത, സ്‌കൂള്‍ ചെയര്‍മാന്‍ അഭിന്‍ കൃഷ്ണ, ഡെപ്യൂട്ടി ലീഡര്‍ എം.അഞ്ജന എന്നിവര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന പത്താമത് പുഷ്‌പോത്സവത്തില്‍ 10-ാം തരം വരെയുള്ള കുട്ടികള്‍ക്ക് അതാത് സ്‌കൂളുകളില്‍ നിന്ന് നല്‍കുന്ന പാസുമായി എത്തുന്നവര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതാണ് പദ്ധതി. 20 മുതല്‍ ജനുവരി 7 വരെ ഉച്ചകഴിഞ്ഞ് 3 മുതല്‍ 9 വരെ പയഞ്ചേരിമുക്കില്‍ തവക്കല്‍ കോംപ്ലക്‌സിന് സമീപമാണ് ഇരിട്ടി പുഷ്‌പോത്സവം നടക്കുന്നത്.
പിടിഎ പ്രസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷൈനി യോഹന്നാന്‍, ഗ്രീന്‍ലീഫ് സെക്രട്ടറി പി.അശോകന്‍, വൈസ് പ്രസിഡന്റ് സി.ബാബു, എന്‍.ജെ.ജോഷി, സി.അഷ്‌റഫ്, അബു ഉവ്വാപ്പള്ളി, അധ്യാപകരായ പി.വി.ശശീന്ദ്രന്‍, എം.പ്രദീപന്‍, പി.രമേശന്‍, പി.മനീഷ് എന്നിവര്‍ പ്രസംഗിച്ചു.
#tag:
Kuthuparamba