Zygo-Ad

കണ്ണൂരിൽ നടക്കുന്ന കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനം ,പതാക കൈമാറി.

കൂത്തുപറമ്പ്: കണ്ണൂരിൽ നടക്കുന്ന കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിൽ ഉയർത്താനുള്ള പതാക കൂത്തുപറമ്പിൽനിന്ന്‌ കൈമാറി. രക്തസാക്ഷി സ്മാരക സ്തൂപത്തിൽ നടന്ന ചടങ്ങിൽ സി.പി.എം. കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ടി. ബാലനിൽനിന്ന്‌ ജാഥാ ലീഡർ കെ. ബദറുന്നിസ പതാക ഏറ്റുവാങ്ങി.
സംഘാടകസമിതി ചെയർമാൻ എൻ.കെ. ശ്രീനിവാസൻ അധ്യക്ഷനായി. കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജാഥാ ഡിപ്യൂട്ടി ലീഡറുമായ പി. ദിലീപ് കുമാർ, കെ.സി. സുനിൽ, കെ.സി. മഹേഷ്, പി.സി. ഗംഗാധരൻ, വി. നിതീഷ് തുടങ്ങിയവർ സംസാരിച്ചു.

പുറക്കളം, മൗവ്വേരി, കായലോട്, മമ്പറം, പെരളശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകീട്ടോടെ ജാഥ കളക്ടറേറ്റ് മൈതാനത്ത്‌ എത്തി.

വളരെ പുതിയ വളരെ പഴയ