കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂർ നായനാർ സെൻ്ററിലെ അഭിമാനമായി മാറിയിരിക്കുകയാണ് ഭവ്യ കച്ചിപ്രത്ത് (Bhavya Kachiprath). കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ നിന്നും മറൈൻ സയൻസിൽ പിഎച്ച്ഡി കരസ്ഥമാക്കിയാണ് ഭവ്യ തൻ്റെ പ്രതിഭ തെളിയിച്ചത്. കുസാറ്റിലെ മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ ഡോ. റോസമ്മ ഫിലിപ്പ്, ഡോ. ചൈതന്യ ഇ.ആർ എന്നിവരുടെ കീഴിൽ ARCTIC FJORD MICROBIOME: A METAGENOME BASED INVESTIGATION ON MICROBIAL DIVERSITY AND GENOME MINING FOR FUNCTIONAL ATTRIBUTES എന്ന ശീർഷകത്തിലാണ് ഭവ്യ ഗവേഷണം നടത്തിയത്. സൗത്ത് കൊറിയ ഇഞ്ചിയോൺ നാഷണൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷക കൂടിയാണ് ഈ യുവതി. ശങ്കരനെല്ലൂർ നായനാർ സെൻ്ററിലെ കച്ചിപ്രത്ത് ഭാസ്ക്കരൻ്റെയും വിലാസിനിയുടെയും മകളാണ് സഹോദരൻ ഭിപിൻ.