Zygo-Ad

കൂത്തുപറമ്പിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തു: പേരാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ.

കൂത്തുപറമ്പ്: പേരാവൂർ കൊളവംചാൽ സ്വദേശി പുതുശേരി എ. അഷ്റഫിനെ(31) യാണ് കൂത്തുപറമ്പ് എ.സി.പി. കെ.വി വേണുഗോപാലിന്റെ് മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐ അഖിൽ അറസ്റ്റ് ചെയ്‌തത്. കൂത്തുപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫൈനാൻസിലാണ് തട്ടിപ്പ് നടന്നത്.

അഷ്റഫിന്റെ ബന്ധുവായ നീർവേരി കണ്ടംകുന്ന് മൂവിലവളപ്പിൽ ഹൗസിൽ റംഷീന(30)യെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് സ്ത്രീക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.ഇവരാണ് ഒന്നാംപ്രതി. ആദ്യം പണയംവച്ച ആഭരണങ്ങൾ തിരിച്ചെടുത്ത് ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റിയാണ് തുടർ തട്ടിപ്പ് നടത്തിയത്.കഴിഞ്ഞദിവസം ഒരു മാല പണയം വെക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ ജീവനക്കാർ പണയം സ്വീകരിക്കാതെ തിരിച്ചയച്ചു. ഇതിന് പിറകേ നേരത്തെ പണയം വച്ച ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് 2023 ആഗസ്ത് 15 മുതൽ 2024 മാർച്ച് 15 വരെ പണയംവെച്ച 254 ഗ്രാം സ്വർണാഭരണങ്ങൾ മുക്കുപണ്ട ങ്ങളാണെന്ന് തെളിഞ്ഞത്.

പതിനൊന്നര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതോടെ സ്ഥാപന ഉടമ നീർവേലി കുട്ടിക്കുന്ന് സൗഭാഗ്യയിലെ കെ. രാമചന്ദ്രൻ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. റംഷീന വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും 2019ൽ പേരാവൂർ സ്റ്റേഷൻ പരിധി സ്ഥാപനത്തിലും അഷ്റഫ് സമാന തട്ടിപ്പ് നടത്തിയിരുന്നു. പേരാവൂരിൽ ഇയാൾ ഒരു വസ്ത്രവ്യാപാര സ്ഥാപനവും തുടങ്ങിയിരുന്നു.

വളരെ പുതിയ വളരെ പഴയ